Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fine Shyt

Viral

ഗു​രു ര​ൺ​ധാ​വ​യു​ടെ പു​തി​യ മ്യൂ​സി​ക് വീ​ഡി​യോ ‘ഫൈ​ൻ ഷി​റ്റ്’ വി​വാ​ദ​ത്തി​ലേ​ക്ക്; കോ​ർ​പ്പ​റേ​റ്റ് തൊ​ഴി​ലി​ട​ത്തെ സ്ത്രീ ​ചി​ത്രീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

പ്ര​ശ​സ്ത പ​ഞ്ചാ​ബി ഗാ​യ​ക​ൻ ഗു​രു ര​ൺ​ധാ​വ​യു​ടെ ഏ​റ്റ​വും പു​തി​യ മ്യൂ​സി​ക് വീ​ഡി​യോ​യാ​യ ‘ഫൈ​ൻ ഷി​റ്റ്’ റി​ലീ​സി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ട്ടി​ന്‍റെ സം​ഗീ​ത​ത്തേ​ക്കാ​ളേ​റെ, വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ത്ത പ​ശ്ചാ​ത്ത​ല​വും അ​തി​ലെ നൃ​ത്ത​ച്ചു​വ​ടു​ക​ളും സ്ത്രീ​ക​ളെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന രീ​തി​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

ഒ​രു പ്രൊ​ഫ​ഷ​ണ​ൽ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ഡി​യോ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മു​തി​ർ​ന്ന ഓ​ഫീ​സ​ർ ആ​യി വേ​ഷ​മി​ടു​ന്ന ഗു​രു ര​ൺ​ധാ​വ​യ്ക്ക് ചു​റ്റും, ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ വ​സ്ത്ര ധാ​ര​ണ​ത്തോ​ടെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഗ്ലാ​മ​റ​സാ​യി നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് പ്ര​ധാ​ന രം​ഗ​ങ്ങ​ൾ.

ഒ​രു സാ​ധാ​ര​ണ പ്ര​വൃ​ത്തി​ദി​ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങി പെ​ട്ടെ​ന്ന് നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ ആ​വി​ഷ്കാ​രം. എ​ന്നാ​ൽ, പ്രൊ​ഫ​ഷ​ണ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ വ​സ്തു​വ​ൽ​ക്ക​രി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്കെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്ത​രം സ​ങ്ക​ൽ​പ്പ​ങ്ങ​ൾ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ സ​മാ​ധാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​കു​മെ​ന്നും, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന പ്ര​വ​ണ​ത​യെ ഇ​ത് സാ​ധൂ​ക​രി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഒ​ഫീ​സ് പ​ശ്ചാ​ത്ത​ലം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മ​റ്റേ​തെ​ങ്കി​ലും സെ​റ്റി​ൽ ഇ​ത് ചി​ത്രീ​ക​രി​ക്കാ​മാ​യി​രു​ന്നു എ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വീ​ഡി​യോ​യി​ലെ രം​ഗ​ങ്ങ​ൾ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കാ​മെ​ന്ന മു​ൻ ധാ​ര​ണ​യോ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത് പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​തി​ൽ അ​ഭി​ന​യി​ച്ച​വ​രെ​ല്ലാം പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രാ​ണെ​ന്നും രം​ഗ​ങ്ങ​ൾ തി​ക​ച്ചും സാ​ങ്ക​ൽ​പ്പി​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ലു​ണ്ട്.

ഇ​തി​ലെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ സ്വ​ന്തം ഓ​ഫീ​സി​ൽ അ​നു​ക​രി​ച്ചാ​ൽ എ​ച്ച്ആ​ർ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ​രൂ​പേ​ണ​യു​ള്ള ഡി​സ്ക്ലെ​യി​മ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പ്രേ​ക്ഷ​ക​രു​ടെ അ​മ​ർ​ഷം ത​ണു​പ്പി​ക്കാ​ൻ പ്രാ​പ്ത​മാ​യി​ല്ല.

വീ​ഡി​യോ​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന് പു​റ​മെ പാ​ട്ടി​ന്‍റെ സം​ഗീ​ത​ത്തെ​യും കൊ​റി​യോ​ഗ്രാ​ഫി​യെ​യും ചൊ​ല്ലി​യും പ​രി​ഹാ​സ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഗാ​ന​ത്തെ കേ​വ​ലം ശ​ബ്ദ​മ​ലി​നീ​ക​ര​ണം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച വി​മ​ർ​ശ​ക​ർ, ട്വ​ർ​ക്കിം​ഗും ചി​ല വി​ചി​ത്ര​മാ​യ ചു​വ​ടു​ക​ളും മാ​ത്ര​മാ​ണ് ഗാ​യ​ക​ന് നൃ​ത്തം എ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ത്ര​ത​ന്നെ മോ​ശ​മാ​യ പാ​ട്ടാ​യാ​ലും ഉ​ട​ൻ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വൈ​റ​ലാ​വു​ക​യും നി​ര​വ​ധി ഡാ​ൻ​സ് റീ​ലു​ക​ൾ നി​ർ​മ്മി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന നി​രാ​ശ​യും ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up